E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

സിനിമയിലെ ചില പ്രബലർ തനിക്കെതിരെ ഗൂഢാലോചന നടത്തി:ദിലീപ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സിനിമ മേഖലയിലെ ശക്തരായ ഒരു വിഭാഗം തനിക്കെതിരെ ഗൂഡാലോചന നടത്തിയെന്ന് നടി ആക്രമണ കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് . പള്‍സര്‍ സുനിയെ തനിക്ക് മുഖപരിചയം പോലുമില്ലെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ദിലീപ് അവകാശപ്പെട്ടു. 

ചെറുതെങ്കിലും ശക്തരായ, സിനിമയിലെ ഒരു വിഭാഗത്തിന്റെ ഗൂഡാലോചനയുടെ ഇരയാണ് താനെന്ന വാദമാണ് ൈഹക്കോടതിയില്‍ വീണ്ടും സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ദിലീപ് പ്രധാനമായും ഉയര്‍ത്തുന്നത്. മാധ്യമങ്ങളെയും പൊലീസിനെയും രാഷ്ട്രീയ നേതാക്കളെയും ഇവര്‍ സ്വാധീനിച്ചെന്നും ദിലീപ് ആരോപിക്കുന്നു. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ മുഖപരിചയം പോലുമില്ലെന്നും ജാമ്യാപേക്ഷയില്‍ ദിലീപ് അവകാശപ്പെടുന്നു. 

താന്‍ അറസ്റ്റിലായതോടെ ചിത്രീകരണം പൂര്‍ത്തിയായതും പൂര്‍ത്തിയാകാനുളളതുമായ സിനിമകള്‍ അനിശ്ചിതത്വത്തിലായെന്നും ഈ സിനിമകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ ഉപജീവനത്തെ പോലും ഇത് പ്രതികൂലമായി ബാധിച്ചെന്നുമുളള വാദവും ജാമ്യാപേക്ഷയില്‍ ദിലീപ് ഉയര്‍ത്തുന്നു. 

തന്‍റെ ഡ്രൈവര്‍ അപ്പുണ്ണി അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായ കാര്യവും നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ അറസ്റ്റ് രേഖപ്പെടുത്തിയ കാര്യവും ജാമ്യാപേക്ഷയില്‍ ദിലീപ് ചൂണ്ടിക്കാട്ടുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ താന്‍ ശ്രമിച്ചതായി അന്വേഷണ സംഘം കണ്ടെത്താത്ത സാഹചര്യത്തില്‍ കസ്റ്റഡിയില്‍ തന്നെ തുടര്‍ന്നും സൂക്ഷിക്കുന്നത് അനീതിയാണെന്ന വാദവും ദിലീപ് ഉയര്‍ത്തുന്നു. എന്നാല്‍ ജാമ്യാപേക്ഷയെ കോടതിയില്‍ തുടര്‍ന്നും എതിര്‍ക്കാന്‍ തന്നെയാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.