രാഷ്ട്രീയത്തിലേക്കു കടക്കുമെന്ന അഭ്യൂഹം ശക്തമായി നിലനിൽക്കെ നടൻ രജനീകാന്ത് ഡി.എം.കെ വേദിയില്‍. ഡിഎംകെ മുഖപത്രമായ മുരശൊലിയുടെ 75ാം വാര്‍ഷികയോഗത്തിലാണ് പങ്കെടുക്കുന്നത്. നടന്മാരായ കമല്ഹാസന്, പ്രഭു തുടങ്ങിയവരും ചടങ്ങിനെത്തിയിട്ടുണ്ട്. എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിലാണ് യോഗം. കരുണാനിധി കുടുംബവുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് ചടങ്ങിനെത്തിയതെന്നും രാഷ്ട്രീയ പ്രാധാന്യമില്ലെന്നുമാണ് രജനിയുമായി അടുപ്പമുള്ള കേന്ദ്രങ്ങള്‍ നല്കുന്ന വിശദീകരണം . ചടങ്ങില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും പ്രസംഗിക്കില്ലെന്നാണ് സൂചന
Advertisement