സമുദായതാല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ മുസ്ലീം ലീഗിന് ജാഗ്രതക്കുറവുണ്ടായെന്ന് പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅദനി. സമുദായക്ഷേമത്തിനായി ഇരുവിഭാഗം സുന്നികൾ യോജിക്കണമെന്ന് മഅദനി ആവശ്യപ്പെട്ടു. ആശയപരമല്ല ഇത്തരം വിഭാഗീയതകൾ. കേരളത്തിലെ ഐ.എസ് സാന്നിധ്യം നിറംപിടിപ്പിച്ച കഥകളാണ്. മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേകഅഭിമുഖത്തിലാണ് മഅദനി ഇക്കാര്യങ്ങൾ പറഞ്ഞത്. അഭിമുഖത്തിന്റെ പൂർണരൂപം ഇന്നു വൈകിട്ട് 5.30ന് സംപ്രേഷണം ചെയ്യും
Advertisement