ഇന്ത്യന്‍ മുസ്ലിംങ്ങള്‍ക്കിടയില്‍ ഉത്കണ്ഠയും അരക്ഷിതാവസ്ഥയും നിലനില്‍ക്കുന്നതായി സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. ജനങ്ങളുടെ രാജ്യസ്നേഹം ചോദ്യം ചെയ്യപ്പെടുന്നത് അസ്വസ്ഥതയുണ്ടാക്കുന്ന ചിന്തയാണെന്ന് ഹാമിദ് അന്‍സാരി രാജ്യസഭാ ടി.വിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. രണ്ടുതവണയായി പത്തുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ ഹാമിദ് അന്‍സാരിക്ക് രാജ്യസഭയില്‍ പ്രത്യേക യാത്രഅയപ്പ് നല്കി. ആള്‍ക്കൂട്ടം നടത്തുന്ന അതിക്രമങ്ങള്‍, പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍, ഘര്‍ വാപസി എന്നിവയൊക്കെ ഇന്ത്യയുടെ മൂല്യങ്ങള്‍ തകര്‍ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതല്‍ കാലം ഉപരാഷ്ട്രപതി സ്ഥാനം വഹിച്ചതിന്റെ റെക്കോര്‍ഡുമായാണ് ഹാമിദ് അന്‍സാരി പടിയിറങ്ങുന്നത്.
Advertisement