ദേവികുളം ആര്.ഡി.ഒ ഓഫിസില്‍ പാര്‍ട്ടി പിരിവിനെത്തിയ സിപിഎം പ്രവര്‍ത്തകരെ സബ് കലക്ടര്‍ വി.ആര്.പ്രേംകുമാര്‍ പുറത്താക്കി. സിപിഎം ഏരിയാകമ്മിറ്റി അംഗം എസ്. ഇൗശ്വരന്, ഡിവൈഎഫ്െഎ നേതാവും പഞ്ചായത്തംഗവുമായ ജോബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഇരുപതംഗ സംഘമാണ് ഓഫിസില്‍ പണപ്പിരിവിനെത്തിയത്.
സര്‍ക്കാര്‍ ഓഫിസുകള്‍ക്കുള്ളില്‍ പിരിവ് അനുവദിക്കില്ലെന്ന് സബ് കലക്ടര്‍ അറിയിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയാറായില്ല. പൊലീസുകാരുടെ സഹായത്തോടെയാണ് ഇവരെ പുറത്താക്കിയത്. ആര്‍ഡിഒ ഓഫീസിലെ ജീവനക്കാര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നാരോപിച്ച് സിപിഎം നേതാക്കള്‍ പ്രതിഷേധപ്രകടനം നടത്തി.