E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

പരാതിയില്ലെന്നു നടി; ജീന്‍ പോളിനെതിരായ കേസ് ഒത്തുതീര്‍പ്പിലേക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സംവിധായകന്‍ ജീന്‍പോള്‍ ലാലും നടന്‍ ശ്രീനാഥ് ഭാസിയും, നടിയെ അപമാനിച്ചെന്ന കേസ് ഒത്തുതീര്‍പ്പിലേയ്ക്ക്. ജീന്‍പോളടക്കം നാലു പ്രതികള്‍ക്കെതിരെ പരാതിയില്ലെന്നും കേസുമായി മുന്നോട്ടു പോകാനില്ലെന്നും പരാതിക്കാരിയായ നടി കോടതിയില്‍ സത്യവാങ്മൂലം നല്‍കി.  

ഹണി ബി ടു എന്ന സിനിമയില്‍ തന്‍റെ അനുവാദമില്ലാതെ,തന്‍േറതെന്ന പേരില്‍ മറ്റൊരു സ്ത്രീയുടെ ശരീരഭാഗം പ്രദര്‍ശിപ്പിച്ചെന്നായിരുന്നു യുവനടിയുടെ പരാതി. വാഗ്ദാനം ചെയ്ത പ്രതിഫല തുക ആവശ്യപ്പെട്ട തന്നോട് ലൈംഗിക ചുവയോടെ ജീന്‍പോളും ശ്രീനാഥ് ഭാസിയുമടക്കമുളളര്‍ സംസാരിച്ചെന്നും നടി പരാതിയില്‍ പറഞ്ഞിരുന്നു. പൊലീസ് എഫ്ഐആര്‍ സമര്‍പ്പിച്ചതിനു പിന്നാലെ ജീന്‍പോളും മറ്റും പ്രതികളും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുകയായിരുന്നു. 

മുന്‍കൂര്‍ ജാമ്യാപേക്ഷയിന്‍ മേലുളള വാദം എറണാകുളം അഡീഷണല്‍ ജില്ലാ കോടതി ഒന്നില്‍ നടക്കുന്നതിനിടെയാണ് പരാതി പിന്‍വലിക്കാന്‍ താല്‍പര്യമറിയിച്ചു കൊണ്ടുളള പരാതിക്കാരിയുടെ സത്യവാങ്മൂലം ജീന്‍പോളിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്നും മധ്യസ്ഥ ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടെന്നും നടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. സത്യവാങ്മൂലം കോടതി അംഗീകരിച്ചാല്‍ ജീന്‍പോള്‍ ശ്രീനാഥ് ഭാസി സിനിമയുടെ അണിയറ പ്രവര്‍ത്തകരായ അനൂപ്,അനിരുദ്ധ് എന്നിവര്‍ക്കെതിരായ കേസ് റദ്ദാക്കപ്പെടും. 

ഇക്കാര്യത്തിലെ കോടതി തീരുമാനം ഉടനുണ്ടാകും. അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഈ മാസം പതിനാറിന് വിധി പറയും വരെ ജീന്‍പോള്‍ ഉള്‍പ്പെടെയുളള പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കി.