ഗുജറാത്തിലെ രാഷട്രീയനാടകങ്ങള് പാര്ലിമെന്റിലുയര്ത്താന് പ്രതിപക്ഷം. ഒരു പകലും രാത്രിയും നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ പുലര്‍ച്ചെയാണ് രാജ്യസഭാതിരഞ്ഞെടുപ്പില്‍ അഹമ്മദ് പട്ടേലിന്റെ വിജയം പ്രഖ്യാപിച്ചത്. പട്ടേലിന്റേത് സത്യത്തിന്റെ വിജയമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. അതേസമയം അമിത് ഷായെ ബാലറ്റ് പേപ്പര്‍ കാണിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് വിമതരുടെ വോട്ട് റദ്ദാക്കിയ തിരഞ്ഞെടുപ്പുകമ്മിഷന്റെ നടപടിക്കെതിരെ ബിജെപി നിയമയുദ്ധത്തിന്. ബാലറ്റ് പെട്ടിയിലിട്ടശേഷം ഉന്നയിക്കുന്ന പരാതി നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതിയില്‍ വാദിക്കാനാണ് നീക്കം.
Advertisement