ഗുജറാത്ത് രാജ്യസഭാതിരഞ്ഞെടുപ്പില്‍ ബിെജപിക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് കൂറുമാറ്റം. ബിജെപി എംഎല് എ നളിന്‍ കൊടാഡിയ കോണ്‍ഗ്രസിന് വോട്ടുചെയ്തു. ഫെയ്സ് ബുക്കിലൂടെയാണ് കൂറുമാറി വോട്ടുചെയ്ത വിവരം നളിന്‍ കൊടാഡിയ വെളിപ്പെടുത്തിയത്. തന്റെ സമുദായത്തിനുവേണ്ടിയാണ് വോട്ടുമാറി ചെയ്തതെന്നാണ് എംഎല് എയുടെ വിശദീകരണം. തന്റെ സമുദായത്തിനുവേണ്ടി ബിജെപി ഒന്നുംചെയ്തില്ലെന്നും നളിന്‍ കൊടാഡിയ ആരോപിച്ചു. ഇതോടെ അഹമ്മദ് പട്ടേലിന് സാധ്യതയേറി. അമിത് ഷായെ ബാലറ്റ് കാണിച്ച കുറ്റത്തിന് രണ്ട് കോണ്‍ഗ്രസ് വിമത എംഎല് എ മാരുടെ വോട്ടുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് റദ്ദാക്കിയിരുന്നു.
Advertisement