തിരുവനന്തപുരം ശ്രീകാര്യത്ത് ആർ എസ് എസ് കാര്യവാഹ് രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ റിമാന്‍ഡ് കാലാവധി ഈ മാസം 22 വരെ നീട്ടി. സംഘര്‍ഷ സാധ്യതയെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് പ്രതികളെ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ചുള്ള തെളിവെടുപ്പ് പൊലീസ് ഒഴിവാക്കിയിരുന്നു. അതേസമയം വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതികൾക്കെതിരെ പട്ടികജാതി അതിക്രമ നിരോധന നിയമ പ്രകാരമുള്ള കുറ്റവും ഗൂഡാലോചനയും ചുമത്തി കോടതിയില്‍ റിപ്പോർട്ട് നല്‍കിയിട്ടുണ്ട്.
Advertisement