താമരശേരി അടിവാരത്തുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന ഒരു കുട്ടി കൂടി മരിച്ചു. നാലു വയസുകാരനായ മുഹമ്മത് നിഹാല്‍ ആണ് മരിച്ചത്. അപകടത്തില്‍ മരിച്ച അബ്ദുല്‍ റഹ്മാന് സൈനബ ദന്പതികളുടെ മകന് ഷാജഹാന്റെ മകനാണ് മുഹമ്മദ് നിഹാല്‍. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഏഴു പേര് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇതില്‍ ഒരു കുട്ടിയുടെ നിലഗുരുതരമായി തുടരുകയാണ്. ശനിയാഴ്ച്ചയാണ് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ജീപ്പിലും കാറിലും ഇടിച്ച് അപകടമുണ്ടായത്. അതേസമയം മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.
Advertisement