കൊല്ലത്ത് ചികില്‍സ കിട്ടാതെ മരിച്ച തമിഴ്നാട് സ്വദേശി മുരുകന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോകാന്‍ ജില്ലാ ആശുപത്രി ആംബുലന്‍സ് വിട്ടുനല്‍കിയില്ല,. ആംബുലന്‍സ് സ്ഥലത്തില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ വാദം. എന്നാല്‍ ആശുപത്രി വളപ്പില്‍ ആംബുലന്‍സ് മാറ്റിയിട്ടിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു.ഡിവൈഎഫ്െഎ നല്കിയ വാഹനത്തിലാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോയത്. ആശുപത്രി അധികൃതരോട് ആംബുലന്‍സ് ആവശ്യപ്പെട്ടിട്ടും ലഭ്യമല്ലെന്ന് പറഞ്ഞതായി മുരുകന്റെ ബന്ധു കണ്ണന് മനോരമന്യൂസിനോട് പറഞ്ഞു.
Advertisement