ബാർകോഴക്കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സമർപ്പിക്കണമെന്ന് ഹൈക്കോടതി . ഫോറൻസിക് പരിശോധനാ റിപ്പോർട്ട് ലഭ്യമായെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. .ഇത് വിശദമായി പരിശോധിക്കേണ്ടതുണ്ട്. കൊച്ചിൽ നടന്ന ബാർ ഹോട്ടൽ ഉടമകളുടെ യോഗത്തിന്റെ ശബ്ദരേഖയാണ് അഹമ്മദാബാദിലെ ഫോറൻസിക് ലാബിൽ പരിശോധിച്ചത്. ബിജു രമേശ് കൈമാറിയ സിഡിയിലെ ശബ്ദരേഖ എഡിറ്റ് ചെയ്തിരുന്നതായി പരിശോധനയിൽ കണ്ടെതതിയിരുന്നു. തുടരന്വേഷണം ചോദ്യം ചെയ്തുള്ള കെഎം മാണിയുടെ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
Advertisement