ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിനിടെ നാടകീയ രംഗങ്ങള്‍. രണ്ട് വിമത എം.എല്‍.എമാരുടെ വോട്ട് റദ്ദക്കണം എന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞടെുപ്പ് കമ്മിഷനെ സമീപിച്ചു. വോട്ട് വചെയ്തശേഷം ഇവര്‍ ബാലറ്റ് അമിത് ഷായെ കാണിച്ചെന്ന് പരാതി. ഇതിന്റെ ദൃശ്യങ്ങള്‍ ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പരിശോധിക്കുകയാണ്. എന്നാല്‍ വോട്ട് റദ്ദാക്കരുതെന്ന ആവശ്യവുമായി ബി.ജെ.പിയും കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റിലി, രവിസങ്കര്പ്രസാദ്, പീയുഷ്ഗോയല്‍ എന്നിവരുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. ഇരു പാര്‍ട്ടികളുടെയും നടപടിയെ തുടര്‍ന്ന് വോട്ടെണ്ണല്‍ ഇപ്പോഴും അനിശ്ചിതമായി വൈകുന്നു . ഇതിനിടെ നേതൃത്വത്തിന്റെ പ്രഖ്യാപനത്തിന് വിരുദ്ധമായി താന്‍ കോണ്‍ഗ്രസിനാണ് വോട്ടുചെയ്തതെന്ന വെളിപ്പെടുത്തലുമായി ജെ.ഡി.യു എം.എല്‍·.എ ഛോട്ടു വസാവ രംഗത്തെത്തി.
Advertisement