കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ചലച്ചിത്ര നടന് ദിലീപിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ദിലീപിനെ ഇന്ന് വീണ്ടും മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. ആലുവ സബ്ജയിലിലുളള ദിലീപിനെ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാവും കോടതി നടപടികളില്‍ പങ്കെടുപ്പിക്കുക. സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ദിലീപിനെ ജയിലിനു പുറത്തിറക്കേണ്ടതില്ലെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയുളള കോടതി നടപടി. ജാമ്യം അനുവദിക്കണമെന്ന വാദം ദിലീപ് കോടതിയില്‍ ഉന്നയിക്കും. എന്നാല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ദിലീപിനെ തുടര്‍ന്നും സൂക്ഷിക്കണമെന്ന ആവശ്യമാവും പ്രോസിക്യൂഷന് കോടതിയില്‍ ഉയര്‍ത്തുക. കഴിഞ്ഞ മാസം പത്താം തീയതിയാണ് ദിലീപ് അറസ്റ്റിലായത്.
Advertisement