ജി.എസ്.ടിയെ ശക്തമായി വിമര്‍ശിച്ച് സി.പി.എം എം.എല്‍.എമാര്‍ നിയമസഭയില്‍. ജിഎസ്ടി ബില്ലിന്മേല് നിയമസഭയില്‍ നടന്ന ചര്‍ച്ചയിലാണ് എംഎല്‍എമാരുടെ വിമര്‍ശനം. സംഘപരിവാറിന്റെ രാഷ്ട്രീയ കാഴ്ചപ്പാടാണ് ജിഎസ്ടി പ്രതിഫലിപ്പിക്കുന്നതെന്നും സംസ്ഥാനത്തിന്റെ നഷ്ടം പരിഹരിക്കുമെന്ന കേന്ദ്രവാഗ്ദാനം വിശ്വസിക്കരുതെന്നും എം. സ്വരാജ് പറഞ്ഞു. സംസ്ഥാനത്തിന്റെ വരുമാനനഷ്ടം കേന്ദ്രം പരിഹരിക്കുമെന്ന് തോമസ് ഐസക് മുന്‍പ് പറഞ്ഞിരുന്നു. ജി.എസ്.ടിക്ക് പിന്നില്‍ ആര്.എസ്.എസ് അജന്‍ഡയാണെന്ന് സുരേഷ് കുറുപ്പും ആരോപിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് എംഎല്‍എമാരും ജിഎസ്ടിയുടെ പേരില്‍ ധനമന്ത്രി തോമസ് ഐസക്കിനെ ശക്തമായി വിമര്‍ശിച്ചു. മോദിയെന്ന വര്ഗീയഭ്രാന്തനേക്കാള് ആവേശമാണ് ഐസക്കിനെന്ന കടുത്ത ആക്ഷേപമാണ് പിസിജോര്‍ജ് ഉന്നയിച്ചത്. തോമസ് ഐസക്കിനെ ഒറ്റപ്പെടുത്താനുള്ള നീക്കത്തെ എതിര്‍ക്കുമെന്ന് ടി.വി.രാജേഷും, വി. ജോയിയും പറഞ്ഞു.
Advertisement