രാജ്യസഭ തിരഞ്ഞെടുപ്പ് രണ്ട് വിമത എംഎൽഎമാര്‍ക്കെതിരെ കോണ്‍ഗ്രസ്. വിമത എംഎൽഎമാര്ക്കെതിെര പരാതിയുമായി കോൺഗ്രസ്. ഇവർ ബാലറ്റ് പേപ്പര്‍ അമിത് ഷായെ കാണിച്ചെന്നാണ് ആക്ഷേപം. രണ്ട് വോട്ടുകളും റദ്ദാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. രാജ്യസഭാതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഒരുമണിക്കൂര്‍മാത്രം ബാക്കിയുള്ളപ്പോഴും അഹമ്മദ് പട്ടേലിന്റെ വിജയം ഉറപ്പിക്കാനാകാതെ കോണ്‍ഗ്രസ്. ഗുജറാത്തിലെ തിരഞ്ഞെടുപ്പില്‍ 45 എംഎല്‍എമാരുടെ പിന്തുണയാണ് പട്ടേലിന് ജയിക്കാന്‍ വേണ്ടത്. ഇതില്‍ ഒരു എന്‍സിപി അംഗത്തിന്റേതടക്കം 44 വോട്ട് ഉറപ്പാണെന്ന് സംസ്ഥാനനേതൃത്വം അവകാശപ്പെട്ടു. ശേഷിച്ച ഒരുവോട്ടിന്റെ അകലവും ആരെങ്കിലും വോട്ടുമറിച്ചോ എന്ന ആശങ്കയും പാര്‍ട്ടിയെ അലട്ടുന്നുണ്ട്. ബിജെപി അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും വിജയം ഉറപ്പിച്ചുകഴിഞ്ഞു.
Advertisement