അയോധ്യയിലെ തര്‍ക്കപ്രദേശത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഷിയാ വഖഫ് ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചു. മുസ്ലിംപളളി തൊട്ടടുത്ത മുസ്ലിം ഭൂരിപക്ഷപ്രദേശത്ത് മാറ്റിസ്ഥാപിക്കണമെന്നും ബോര്‍ഡ് നിര്‍ദേശം വച്ചു. അയോധ്യ തര്‍ക്കത്തില്‍ വെളളിയാഴ്ച സുപ്രീംകോടതി പ്രത്യേക ബെഞ്ചിന് മുന്നില്‍ വാദം തുടങ്ങാനിരിക്കെയാണ് ഷിയാ വഖഫ് ബോര്‍ഡ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. തര്‍ക്കപ്രദേശത്ത് തന്നെ മസ്ജിദ് പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെടാന്‍ സുന്നി വഖഫ് ബോര്‍ഡിന് അവകാശമില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. 1945ല്‍ ബാബറി മസ്ജിദിന്റെ നിയന്ത്രണം ഷിയാ വഖഫ് ബോര്‍ഡില്‍ നിന്ന് സുന്നി വഖഫ് ബോര്‍ഡ് ഏറ്റെടുക്കുകയായിരുന്നുവെന്നും ആരോപിച്ചു.
Advertisement