രാജ്യത്തെ സ്കൂളുകളിൽ യോഗ നിർബന്ധമാക്കണമെന്ന ഹർജി സുപ്രീംകോടതി തളളി. സ്കൂളുകളിൽ എന്ത് പഠിപ്പിക്കണമെന്ന് പറയാൻ കോടതിക്ക് കഴിയില്ല. നയം രൂപീകരിക്കേണ്ടത് തങ്ങളുടെ ജോലിയല്ലെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. യോഗാപഠനം ഭരണഘടനാ അവകാശമല്ല എന്ന നിലപാടാണ് കേന്ദ്രം കോടതിയിൽ സ്വീകരിച്ചത്. സംസ്ഥാനസർക്കാരുകളാണ് തീരുമാനമെടുക്കേണ്ടതെന്നും കോടതിയെ അറിയിച്ചിരുന്നു. പൊതുപ്രവർത്തകനായ ജെ.സി. സേത്താണ് പൊതുതാൽപര്യ ഹർജിയുമായി കോടതിയെ സമീപിച്ചത്.
Advertisement