ശ്രീലങ്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രവീന്ദ്ര ജഡേജയ്ക്ക് കളിക്കാനാകില്ല. മോശം പെരുമാറ്റത്തിന് ഐസിസി ഒരു ടെസ്റ്റ് മല്‍സരത്തില്‍ വിലക്കേര്‍പ്പെടുത്തിയതാണ് കാരണം. അച്ചടക്കലംഘനം കണക്കാക്കുന്ന ഡീമെറിറ്റ് പോയിന്റുകളുടെ എണ്ണം ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ആറെണ്ണമായതോടെയാണ് ജഡേജയ്ക്കെതിരെ നടപടിയുണ്ടായത്. മൂന്ന് ഡീമെറിറ്റ് പോയിന്റുകളുമായി ശ്രീലങ്കയിലെത്തിയ ജഡേജയ്ക്ക് രണ്ടാം ടെസ്റ്റിലെ അപകടകരമായ ബോളിങ്ങിനാണ് മൂന്ന് ഡീമെറിറ്റ് പോയിന്റുകള്‍ കൂടി നല്‍കിയത്. ഐസിസി റഫറിയുടേതാണ് അച്ചടക്ക നടപടി.
Advertisement