താരസംഘടനയായ 'അമ്മ'യില്‍ നേതൃമാറ്റം വേണ്ടെന്ന് നടന് പൃഥ്വിരാജ്. നേതൃസ്ഥാനത്ത് ഇപ്പോഴുള്ള മുതിര്‍ന്നവര്‍ തന്നെ തുടരണം. നേതൃമാറ്റം താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും പൃഥ്വിരാജ് മനോരമ ന്യൂസിനോട് പറഞ്ഞു.
കാലഘട്ടത്തിന് അനുസരിച്ച് നിലപാടുകളില്‍ മാറ്റംവേണ്ടിവന്നേക്കാം. എന്നാല്‍ അതിനുത്തരം നേതൃമാറ്റമല്ലെന്നും പൃഥ്വിരാജ് പറഞ്ഞു. അതേസമയം, ദിലീപിന്റെ അറസ്റ്റിനെക്കുറിച്ച് പ്രതികരിക്കാന്‍ പൃഥ്വിരാജ് തയ്യാറായില്ല.