നടുവണ്ണൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പ് സിപിഎം അട്ടിമറിച്ചെന്നാരോപിച്ച് കോഴിക്കോട്ടെ നാല് പഞ്ചായത്തുകളില്‍ യുഡിഎഫ് ഹര്‍ത്താല്‍. നടുവണ്ണൂര്‍, ഉള്ള്യേരി, അത്തോളി, കോട്ടൂര്‍ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്. ബാങ്ക് തിരഞ്ഞെടുപ്പിനിടെ യുഡിഎഫ്, എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയാണ് ഇരുവിഭാഗങ്ങളേയും പിരിച്ചുവിട്ടത്. കോണ്‍ഗ്രസ് ഭരിക്കുന്ന നടുവണ്ണൂര്‍ മേഖലാ സഹകരണസംഘം തിരഞ്ഞെടുപ്പില്‍ കള്ളവോട്ടുണ്ടായെന്ന ആരോപണമാണ് സംഘര്‍ഷത്തിന് വഴിവച്ചത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പൊലീസ് ജാഗ്രതപാലിക്കുന്നുണ്ട്.
Advertisement