വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ നെയ്യാറ്റിൻകര സബ്ജയിലിൽ റിമാൻഡിൽ കഴിയുന്ന എം. വിന്‍സന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചേക്കുമെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചു.
കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും, മനപൂർവ്വം അപമാനിക്കാൻ വേണ്ടിയുള്ളതെന്നുമാണ് എം. വിന്‍സന്റ് ജില്ലാ കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നത്. നേരത്തെ നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതി വിൻസന്റിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.