E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംസ്ഥാന സര്‍ക്കാരിന്‍റെ പരസ്യം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പേരിലുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംസ്ഥാന സര്‍ക്കാരിന്‍റെ പത്രപരസ്യം. ക്രമസമാധാനപാലനത്തിലും വികസനത്തിലും കേരളം മുന്‍നിരയിലാണെന്ന പ്രചാരണവുമായി ഇംഗ്ലീഷ് ദിനപ്പത്രങ്ങളുടെ ദേശീയ എഡിഷനുകളിലാണ് പരസ്യം നല്‍കിയത്. രാഷ്ട്രീയ സംഘര്‍ഷങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ സംസ്ഥാനത്തെ ടൂറിസം, നിക്ഷേപ മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കകള്‍ കണക്കിലെടുത്തുള്ള പരസ്യമാണ് നല്‍കിയിട്ടുള്ളത്.

കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ബിജെപി ദേശീയതലത്തില്‍ സജീവചര്‍ച്ചയാക്കുകയും ഇംഗ്ലീഷ് മാധ്യമങ്ങള്‍ വലിയ പ്രധാന്യം നല്‍കുകയും ചെയ്തതോടെയാണ് വിമര്‍ശനങ്ങള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ പത്രപരസ്യത്തിലൂടെ മറുപടി നല്‍കുന്നത്. കേരളം ഒന്നാംനന്പര്‍ സംസ്ഥാനമാകുന്നത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രവും വാക്കുകളും സഹിതം മുഴുപേജ് പരസ്യം.

അക്രമസംഭവങ്ങളും വര്‍ഗീയ സംഘര്‍ഷങ്ങളും ഏറ്റവും കുറവ് നടന്നിട്ടുള്ള സംസ്ഥാനം, പെതുഭരണ സൂചിക അനുസരിച്ച് മികച്ച ഭരണമുള്ള സംസ്ഥാനം, കുറഞ്ഞ അഴിമതി, സമ്പൂര്‍ണ സാക്ഷരത, ശിശു മരണ നിരക്ക് കുറഞ്ഞത്, ആരോഗ്യരംഗത്തെയും പരിസ്ഥിതി സംരക്ഷണത്തിലെയും മുന്നേറ്റങ്ങള്‍ എന്നിവ വിവിധ സര്‍വേകളെ മുന്‍നിര്‍ത്തി അക്കമിട്ട് നിരത്തിയിരിക്കുന്നു.

വളര്‍ച്ചയില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയേയും കൊച്ചി മറികടക്കുന്നവെന്ന എഡിപി റിപ്പോര്‍ട്ടും പരസ്യത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.  ക്രമസമാധാനപാലനത്തില്‍ പിണറായി സര്‍ക്കാരിനെയും കേരള പൊലീസിനെയും അഭിനന്ദിച്ചുകൊണ്ട് കമല്‍ ഹാസന്‍ , ജസ്റ്റിസ് കെ.ടി തോമസ് , ശ്രീ എം എന്നിവരുടെ വാക്കുകളുമുണ്ട്. നിക്ഷേപകരെയും വിനോദസഞ്ചാരികളെയും സ്വാഗതം ചെയ്താണ് പരസ്യം അവസാനിക്കുന്നത്.