ഇടുക്കി കുറിഞ്ഞിമലയിലെ കയ്യേറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. നിര്‍ദിഷ്ട കുറിഞ്ഞിമല ദേശിയോദ്യാനത്തിന്റെ അതിര്‍ത്തി നിര്‍ണയിക്കണം. വനേതരപ്രവര്‍ത്തനത്തിന് ഭൂമി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ നടപടിവേണമെന്നും മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്കെതിരായ ഹര്‍ജികള്‍ പരിഗണിച്ച് ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. ഏലമലക്കാടുകളിലെ അതിര്‍ത്തി നിര്‍ണയം നടപ്പാക്കിയോയെന്നും ട്രൈബ്യൂണല്‍ സര്‍ക്കാരിനോട് ആരാഞ്ഞു. ഇതുസംബന്ധിച്ച് വിശദറിപ്പോര്‍ട്ട് നല്‍കണമെന്നും ട്രൈബ്യൂണര്‍ ആവശ്യപ്പെട്ടു. മൂന്നാറിലെ 300 അനധികൃത കെട്ടിടങ്ങളുടെ പട്ടിക സര്‍ക്കാര്‍ ട്രൈബ്യൂണല്‍ മുമ്പാകെ സമര്‍പ്പിച്ചു.
Advertisement