സംസ്ഥാനത്ത് ബിജെപി അക്രമം കാട്ടുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍. മെഡിക്കല്‍ കോഴയില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് അക്രമം കാട്ടിയതെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കരുതല്‍ നടപടി സ്വീകരിച്ചിരുന്നെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
അതേസമയം, ബിജെപി മെഡിക്കല്‍ കോഴ ആരോപണം നിയമസഭയില്‍. ആവശ്യമെങ്കില്‍ മെഡിക്കല്‍ കോഴ അഴിമതി സിബിഐയെ അറിയിക്കുന്ന കാര്യം അന്വേഷണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ അറിയിച്ചു. അഴിമതി അതീവഗൗരവമുള്ളതെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ബിജെപി അന്വേഷണറിപ്പോര്‍ട്ട് വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ എംഎല്‍എമാരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.