E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

ഉപരോധമല്ല ഉത്തരകൊറിയൻ പ്രശ്ന പരിഹാരത്തിനുള്ള മാര്‍ഗ‍ം: ചൈന

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഉത്തരകൊറിയക്കുമേല്‍ ഉപരോധങ്ങള്‍ അനിവാര്യമാണെന്നും എന്നാല്‍ അതല്ല പ്രശ്നപരിഹാരത്തിനുള്ള മാര്‍ഗമെന്നും ചൈന. ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രിയുമായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ കൂടിക്കാഴ്ച നടത്തി. ഉപരോധത്തിന് ചുക്കാന്‍പിടിക്കുന്ന അമേരിക്ക അപകടം ക്ഷണിച്ചുവരുത്തുകയാണെന്ന് ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കി. 

ഉത്തരകൊറിയന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്ന ഉപരോധങ്ങള്‍ക്കാണ് കഴിഞ്ഞദിവസം യു.എന്‍ അനുമതി നല്‍കിയത്. ആണവപരീക്ഷണങ്ങളില്‍ നിന്ന് പ്യോങ്‌യാങ്ങിനെ പിന്തിരിപ്പിക്കാന്‍ മറ്റുമാര്‍ഗങ്ങളില്ലെന്ന യുഎസ് നിലപാട് അംഗീകരിക്കപ്പെടുകയായിരുന്നു. കല്‍ക്കരി, ഇരുമ്പ് , ഇരുമ്പയിര്, മല്‍സ്യവിഭവങ്ങള്‍ തുടങ്ങിയവയുടെ കയറ്റുമതി പൂര്‍ണമായും തടഞ്ഞു.ഉത്തരകൊറിയന്‍ തൊഴിലാളികളെ വിദേശത്ത് ജോലിക്കെടുക്കുന്നതിനും ആ രാജ്യവുമായി സംയുക്തസംരഭങ്ങള്‍ തുടങ്ങുന്നതിനും യു.എന്‍ അംഗരാജ്യങ്ങള്‍ക്ക് വിലക്കുണ്ട്. ഉപരോധങ്ങളെ പിന്തുണച്ചെങ്കിലും പൂര്‍ണയോജിപ്പില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ചൈനയുടെ പ്രതികരണം. 

ഉപരോധങ്ങളല്ല ഉത്തരകൊറിയയെ നിയന്ത്രിക്കാനുള്ള ഏകമാര്‍ഗമെന്ന് ചൈനിസ് വിദേശകാര്യമന്ത്രി വാങ് യീ പറഞ്ഞു. അമേരിക്കയും ദക്ഷിണകൊറിയയും സംയുക്ത സൈനികാഭ്യാസങ്ങള്‍ അവസാനിപ്പിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു.

അതേസമയം, നിലപാടുകളില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഉത്തരകൊറിയയും വ്യക്തമാക്കി. സങ്കല്‍പ്പിക്കാനാവാത്ത തിരിച്ചടിയാണ് അമേരിക്കയെ കാത്തിരിക്കുന്നതെന്ന് ഒൗദ്യോഗിക ദിനപത്രത്തിലെ ലേഖനത്തിലൂടെ പ്യോങ്യാങ് മുന്നറിയിപ്പ് നല്‍കി. കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലയത്തില്‍ ആസിയാന്‍ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗം മനിലയില്‍ തുടങ്ങി.