E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

സംസ്ഥാനത്ത് ക്രമസമാധാന തകര്‍ച്ചയില്ലെന്ന് മുഖ്യമന്ത്രി; നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നതിനെച്ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. രാഷ്ട്രീയ അക്രമം തടയാന്‍ നടപടിയില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ആരോപണം അടിസ്ഥാനരഹിതമെന്ന് കെ.മുരളീധരന്റെ അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രിമറുപടി നല്‍കി.  രാജ്യത്ത് മെച്ചപ്പെട്ട ക്രമസമാധാന നിലയുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

മുഖ്യമന്ത്രി രാഷ്ട്രതന്ത്രജ്ഞന്റെ നിലവാരത്തിലേക്ക് ഉയരണമെന്നും അല്ലെങ്കില്‍ അക്രമങ്ങള്‍ ആവര്‍ത്തിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഗവര്‍ണര്‍ വിളിച്ചപ്പോള്‍ വരാന്‍ പറ്റില്ലെന്ന് മുഖ്യമന്ത്രി പറയണമായിരുന്നു. ഗവര്‍ണറുടെ മുന്നിലെ മുഖ്യമന്ത്രിയുടെ ഇരിപ്പ് കേരളത്തിന് അപമാനമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ‍

കേന്ദ്രം ഭരിക്കുന്നവരും സംസ്ഥാനം ഭരിക്കുന്നവരും മല്‍സരിച്ച് കൊല്ലുകയാണെന്ന് കെ.മുരളീധരന്‍ ആരോപിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമുണ്ടായ 18 രാഷ്ട്രീയകൊലപാതങ്ങളില്‍  പതിനേഴ് എണ്ണത്തിലും ബിജെപിയും സിപിഎമ്മും ഉള്‍പ്പെട്ടിട്ടുണ്ടെന്നും  മുരളീധരന്‍ പറഞ്ഞു.