മലബാറില്‍ മുപ്പത് ഹോമിയോ ഡിസ്പെന്‍സറികള്‍ അനുവദിച്ചുകൊണ്ടുള്ള ആയുഷ് വകുപ്പിന്റെ ഉത്തരവ് ധനകാര്യ വകുപ്പ് തള്ളി. ഉത്തരവില്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ജൂലൈ 17നാണ് കണ്ണൂര്‍ , മലപ്പുറം, പാലക്കാട്, തൃശൂര്‍ എന്നീ ജില്ലകളിലായി മുപ്പത് ഹോമിയോ ഡിസ്പെന്‍സറികള്‍ അനുവദിച്ചത്. ഒരു മാസം തികഞ്ഞില്ല,ധനവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഉത്തരവ് പിന്വലിയ്ക്കേണ്ടി വന്നു. ഡിസ്പെന്‍സറികള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആയുഷ് വകുപ്പ് ധനവകുപ്പിനെ കൃത്യമായി അറിയിയ്ക്കാതിരുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഉത്തരവില്‍ വിശദമായ പരിശോധന ആവശ്യമാണെന്നാണ് ധനവകുപ്പിന്റെ വിശദീകരണം.
പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിയ്ക്കുന്ന ഈ കാലഘട്ടത്തില്‍ ഹോമിയോപതിയ്ക്കും മതിയായ പരിഗണന നല്‍കണമെന്ന് ഇന്ത്യന്‍ ഹോമിയോപതിക് അസോസിയേഷന് ആവശ്യപ്പെടുന്നു.