ഉഴവൂര്‍ വിജയന് പാര്‍ട്ടിയില്‍ നേരിട്ട പീഡനം വെളിപ്പെടുത്തിയ സതീഷ് കല്ലക്കോടിനെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി തോമസ് ചാണ്ടി. സതീഷിന്റെ പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്ക് അപകീര്‍ത്തികരമാണെന്ന് മന്ത്രി കൊച്ചിയില്‍ മനോരമന്യൂസിനോട് പറഞ്ഞു. എന്‍സിപിയില്‍ പ്രശ്നങ്ങളില്ല. ഉഴവൂരിനെ ആക്ഷേപിച്ചുവെന്ന് സതീഷ് ആരോപിച്ച സുല്‍ഫിക്കര്‍ അത്തരത്തില്‍ സംസാരിക്കുന്നയാളല്ലെന്നും തോമസ് ചാണ്ടി അവകാശപ്പെട്ടു.
Advertisement