ഉത്തരകൊറിയക്കെതിരെ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ അനുമതി. വിലക്കുകള്‍ ലംഘിച്ച് തുടരുന്ന മിസൈല്‍ പരീക്ഷണങ്ങളെ തുടര്‍ന്നാണ് ഉപരോധം. ഉത്തരകൊറിയയില്‍ നിന്നുള്ള കയറ്റുമതികള്‍ വിലക്കാനും, നിക്ഷേപങ്ങള്‍ തടയാനു അനുമതി നല്കി കൊണ്ടുള്ള പ്രേമേയം ഐക്യഖണ്ടേനയാണ് പാസാക്കിയത്. ജുലൈയിലാണ് ഉത്തരകൊറിയ ഐക്യരാഷ്ട്രസഭയുടെ വിലക്കുകള്‍ മറികടന്നാണ് ഭൂഖണ്ഡാനന്തര മിസൈല്‍ പരീക്ഷിച്ചത്. വിലക്കിനെതിരെ ഉത്തരകൊറിയ ഇതുവരെ പ്രതികരിച്ചിട്ടില്ല. ജൂലൈയിലെ പരീക്ഷണത്തിന് പിന്നാലെ അമേരിക്ക ചുമത്തിയ ഉപരോധം ഉത്തരകൊറിയയുടെ വാര്‍ഷിക കയറ്റുമതി വരുമാനത്തില്‍ കനത്ത ഇടിവുണ്ടാക്കും.
Advertisement