ഇടുക്കി ചീനിക്കുഴിയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ദമ്പതികള്‍ മരിച്ചു. കല്ലറയ്ക്കല്‍ ബാബുവും ഭാര്യ ലൂസിയുമാണ് മരിച്ചത്. രാവില്‍ ആറരയ്ക്കായിരുന്നു അപകടം. ഇന്നലത്തെ ശക്തമായ കാറ്റിലും മഴയിലും പൊട്ടി വീണ വൈദ്യുതിലൈന്‍ ഇരുവരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. ആദ്യം ബാബുവിനാണ് ഷോക്കേറ്റത്. ബാബുവിനെ രക്ഷിക്കാനുളള ശ്രമത്തിനിടെ ലൂസിക്കും ഷോക്കേറ്റു. നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് ശേഷം ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Advertisement