കനത്ത മഴയെത്തുടർന്ന് ഇടുക്കി ലോവര്‍ പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു.പെരിയാറിന്റെ ഇരുകരയിലുമുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം. ഇടുക്കിയിൽ മഴ ശക്തി പ്രാപിച്ചു. രണ്ടു ദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ പുഴകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞു കവിഞ്ഞു. ഹൈറേഞ്ചിലെ മിക്കയിടങ്ങളും വെള്ളപ്പൊക്ക മണ്ണിടിച്ചിൽ ഭീഷണിയിലാണ്.
അടിമാലി ടൗണിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞു വീണു. കൂമ്പൻപാറയിൽ മരം കടപുഴകി വീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടു. നേര്യമംഗലം ഇടുക്കി റോഡിൽ വെള്ളം കയറി. തൊടുപുഴ, കട്ടപ്പന, കുമളി, അടിമാലി മേഖലയിലും മഴ ശക്തമായി തുടരുകയാണ്.