മൂന്നാറിന് സമീപം തലയാർ എസ്റ്റേറ്റിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. തേയില തോട്ടത്തിൽ നിലത്തേക്ക് മുഖമിടിച്ച് ഇരിക്കുന്ന നിലയിലാണ് ആനയുടെ ജഡം. സമീപത്തെ പാറയുടെ മുകളിൽ നിന്ന് തെന്നിവീണാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. മൂന്നാർ മേഖലയിൽ രണ്ടാഴ്ച്ചക്കിടെ രണ്ടാമത്തെ കാട്ടാനയാണ് ചരിഞ്ഞത്.
Advertisement