ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ചിട്ടില്ലെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ. ഹൈക്കോടതിയില്‍ നടിയെ നിര്‍ഭയയുമായി താരതമ്യപ്പെടുത്തിയത് പൊലീസിന്റെ അതിശയോക്തിയാണ്. ഈ വീഴ്ചയാണ് താന്‍ ചൂണ്ടിക്കാട്ടിയതെന്ന് ജോര്‍ജ് മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ തെളിവില്ലെന്ന് പിസി ജോര്‍ജ് എം.എല്‍.എ. 19 തെളിവുകള്‍ ഉണ്ടെന്നുപറഞ്ഞ പൊലീസിന് ഒരു തെളിവുപോലും ജനങ്ങള്‍ക്കുമുന്നില്‍ വയ്ക്കാനായില്ല. അന്വേഷണ സംഘത്തില്‍ ദിലീപ് കുറ്റക്കാരനല്ലെന്ന് വിശ്വസിക്കുന്നവരുണ്ടെന്നും ജോര്‍ജ് പറഞ്ഞു.
Advertisement