അക്രമങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ അണികള്‍ക്ക് നിര്‍ദേശം നല്കാന് സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ ധാരണ. സി.പി.എം നേതാക്കളും ബി.ജെ.പി- ആര്.എസ്.എസ് നേതാക്കളുമായി കണ്ണൂരില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് ധാരണ. പ്രശ്നങ്ങളുണ്ടായാല്‍ അതിനുമേല്‍ പ്രശ്നം ഉണ്ടാക്കരുതെന്ന് നിര്‍ദേശം നല്‍കും.
പത്തുദിവസത്തിനകം അണികളില്‍ ഈ ധാരണ എത്തിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. പയ്യന്നൂരിലും തലശേരിയിലും ഇരുപാര്‍ട്ടികളുടെയും പ്രാദേശിക നേതാക്കളെ ഉള്‍പെടുത്തി ഉഭയകക്ഷി ചര്‍ച്ച നടത്തും. സമാധാനവും ശാന്തിയും ഉണ്ടാകാന്‍ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും യോഗശേഷം വ്യക്തമാക്കി. ഇനി ഒരു തുളളി ചോര വീഴാതിരിക്കാനുളള പ്രവര്‍ത്തനമാണ് വേണ്ടതെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.