കൊളംബോ ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍. ഒന്‍പത് വിക്കറ്റിന് 622 റണ്‍സെന്ന നിലയില്‍ ഇന്ത്യ ഒന്നാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. പൂജാരയുടേയും രഹാനെയുടേയും സെഞ്ചുറിക്ക് പിന്നാലെ അശ്വിനും വൃദ്ധിമാന്‍ സാഹയും ജഡേജയും നേടിയ അര്‍ധസെഞ്ചുറികളാണ് ഇന്ത്യന്‍ സ്കോര്‍ 600 കടത്തിയത്. പൂജാര 133ഉം രഹാനെ 132ഉം റണ്‍സെടുത്ത് പുറത്തായി. അശ്വിന് 54ഉം വൃദ്ധിമാന്‍ സാഹ 67ഉം ജഡേജ പുറത്താകാതെ 70ഉം റണ്‍സെടുത്തു. ലങ്കയ്ക്കായി രങ്കണ ഹെറാത്ത് നാലു വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ് തുടങ്ങിയ ശ്രീലങ്ക രണ്ടാംദിനം കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റിന് അന്‍പത് റണ്‍സ് എന്ന നിലയിലാണ്. അശ്വിനാണ് രണ്ടു വിക്കറ്റും വീഴ്ത്തിയത്.
Advertisement