ഇന്ത്യയുമായുള്ള അതിര്‍ത്തി സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചൈന സൈനിക നടപടിക്ക് തയ്യാറായേക്കുമെന്ന് ചൈനീസ് സര്‍ക്കാരിന്റെ ഒൗദ്യോഗിക പത്രം ഗ്ലോബല്‍ ടൈംസ്. ദോക്്്ലായില് നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ രണ്ടാഴ്ച്ചയ്ക്കകം ചൈനയുടെ ഭാഗത്തുനിന്നും ചെറിയ സൈനിക നടപടിയുണ്ടാകുമെന്നാണ് പ്രതിരോധരംഗത്തെ വിദഗ്ധരെ ഉദ്ധരിച്ച് ഗ്ലോബല്‍ ടൈംസ് പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് പത്രത്തിന്റെ എഡിറ്റോറിയലിലുള്ളത്. മോദി വീണ്ടുവിചാരമില്ലാതെ ഇന്ത്യയെ യുദ്ധത്തിലേയ്ക്ക് തള്ളിവിടുകയാണെന്നാണ് ആരോപണം. മോദി സ്വന്തം ജനങ്ങളോട് നുണ പറയുകയാണ്. സൈനികശക്തിയില്‍ ചൈന ഇന്ത്യയേക്കാള്‍ കരുത്തരാണെന്നും ഗ്ലോബല്‍ ടൈംസ് എഡിറ്റോറിയലില്‍ പറയുന്നു. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം നയതന്ത്രതലത്തില്‍ പരിഹരിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കിയിരുന്നു.
Advertisement