E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

ജി. മാധവന്‍ നായര്‍ക്ക് മറുപടിയുമായി ബിനോയ് വിശ്വം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഐ.എസ്.ആർ.ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ക്ക് മറുപടിയുമായി മുൻ വനം മന്ത്രി ബിനോയ് വിശ്വം. മാധവൻ നായർ ആവശ്യപ്പെട്ട പൊൻമുടിയിലെ ഭൂമിക്കു പകരം നെടുമങ്ങാട് 120 ഏക്കർ അനുവദിച്ചു. പൊൻമുടിയിലേത് പരിസ്ഥിതി ദുർബലപ്രദേശം, നിർമാണപ്രവർത്തനങ്ങൾ സാധ്യമല്ല. പൊൻമുടിയിലെ ഭൂമിക്കായി സ്വകാര്യ വ്യക്തിക്ക് കൈമാറിയ നാലു കോടി എവിടെ എന്നും ബിനോയ് വിശ്വം.

 പൊൻമുടിയിൽ സ്പേസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ കഴിയാതെപോയത് അന്നത്തെ വനം മന്ത്രിയായിരുന്ന ബിനോയ് വിശ്വം  കാരണമെന്നും ജി. മാധവൻ നായർ പറയുന്നു. കരുണാകാരനെ തകർക്കുക എന്ന ലക്ഷ്യമായിരുന്നു ചാരക്കേസിന് പിന്നിലെന്നും മാധവൻ നായർ ആരോപിച്ചു. അഗ്നിപരീക്ഷകൾ എന്ന ആത്മകഥയിലാണ് വെളിപ്പെടുത്തലുകൾ. തനിക്കെതിരായ ആൻഡ്രിക്സ്-ദേവാസ് കേസിനു പിന്നിൽ ഐസ് ആർഒ മുൻ ചെയർമാൻ കെ. രാധാകൃഷ്ണനെന്ന് ജി.മാധവൻ നായർ.

റിട്ടയർമെന്റ് ജീവിതത്തിന്റെ സ്വസ്ഥതകെടുത്തുന്ന കുരുക്ക്. തനിക്കെതിരായ ആൻഡ്രിക്സ് ദേവാസ് കേസിനെ  ജി.മാധവൻ നായർ ആത്മകഥയിൽ വിശേഷിപ്പിച്ചത് ഇങ്ങനെയാണ് എല്ലാം അറിയാവുന്നവർ തന്നെ പിന്നിൽ നിന്ന് കുത്തി. ഐഎസ്ആർഒ മുൻ ചെയർമാൻ കെ. രാധകൃഷ്ണനാണ് ഇതിന് പിന്നിലെന്നും മാധവൻ നായർ  ആത്മകഥയിൽ പറയുന്നു. തന്റെ സ്വപ്നപദ്ധതികൾ പലതും  അട്ടിമറിച്ചത് കെ. രാധാകൃഷ്ണനാണെന്നു  മാധവൻ നായർ ആരോപിക്കുന്നു.   പൊൻമുടിയിൽ സ്പേസ് ഇൻസ്റ്റിറ്റ്യൂട്ടയ് സ്ഥാപിക്കാനുള്ള  പദ്ധതി പൊളിച്ചത് അന്നത്തെ വനം മന്ത്രിയായിരുന്ന ബിനോയ് വിശ്വത്തിന്റെ പരിസ്ഥി സ്നേഹമാണെന്നും മാധവൻ നായർ തുറന്നടിച്ചു.

പദ്ധതി പ്രദേശം പരിസ്ഥിതി ലോലമെന്ന് പറഞ്ഞാണ് ബിനോയ് വിശ്വം ഇതിനെതിരെ തിരഞ്ഞത്. കേരള രാഷ്ട്രീയത്തെത്തന്നെ പിടിച്ചുകുലുക്കിയ ഐഎസ്ആആർഒ ചാരക്കേസിനെക്കുറിച്ചും പുസ്തകത്തിൽ  പരമാർശമുണ്ട്.  മുഖ്യമന്ത്രിയായിരുന്ന കരുണാകരനെ താഴെയിറക്കാനും മുരളിധരന്റെ രാഷ്ട്രീയ വളർച്ച തടയാനും  കോൺഗ്രസിലെ അന്നത്തെ തിരുത്തൽവാദികളായ രണ്ടാം നിര നേതാക്കളായിരുന്നു ഇതിന് പിന്നിലെന്നാണ് വിമർശനം. മംഗയാൾ വിക്ഷേപണത്തിലെ പാളിച്ചകളെപ്പറ്റിയും ആത്മകയിൽ പരാമർശമുണ്ട്. അഗ്നിപരീക്ഷകൾ തിങ്കളാഴ്ചയാണ് പ്രസിദ്ധീകരിക്കുന്നത്. ഡിസിബുക്സാണ് പ്രസാധകർ.