കേരളത്തിലെ സമര്‍ഥരായ ക്രിക്കറ്റ് പേസ് ബോളര്‍മാരെ കണ്ടെത്താന്‍ റേഡിയോ മാംഗോയുടെ ടാലന്റ് ഹണ്ട്. കേരള എക്സ്പ്രസ് എന്ന പേരില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെയും എംആര്‍എഫ് പേസ് ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് ടാലന്റ് ഹണ്ട് സംഘടിപ്പിക്കുന്നത്. കേരളത്തിലെ മൂന്ന് കേന്ദ്രങ്ങളിലും ദുബായിലുമായാവും ടാലന്റ് ഹണ്ട് സംഘടിപ്പിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് യുവാക്കള്‍ക്ക് എംആര്‍എഫ് പേസ് ഫൗണ്ടേഷനില്‍ പരിശീലനത്തിന് അവസരം ലഭിക്കും.ടാലന്റ് ഹണ്ടിന്റെ ലോഗോ കൊച്ചിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ബിസിസിഐ വൈസ് പ്രസിഡന്റ് ടി.സി.മാത്യു പ്രകാശനം ചെയ്തു. കേരള ക്രിക്കറ്റ് അസോസിയേഷന് സെകട്ടറി ജയേഷ് ജോര്‍ജ്,കേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ഫിറോസ് വി റഷീദ്,റേഡിയോ മാംഗോ ഡയറക്ടര്‍ ഓഫ് പ്രോഗ്രാംസ് രവീന്ദ്രന് നായര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Advertisement