ഐ.എസ് ബന്ധം തേടി ആലപ്പുഴ സ്വദേശിയുടെ വീട്ടില്‍ എന്‍.ഐ.എ. റെയ്ഡ്. അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രങ്ങളുമായി സോഷ്യൽ മീഡിയ വഴി നിരന്തരം സമ്പർക്കം പുലർത്തുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാൾ നിരീക്ഷണത്തിലായിരുന്നു. എൻഐഎ കോടതിയുടെ പ്രത്യേക വാറണ്ട് വാങ്ങിയാണ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ മോബൈല്‍ ഫോണുകളും ഡിവിഡികളും ഐ.എസ്.ബന്ധമുള്ള രേഖകളും കണ്ടെത്തി. ആലപ്പുഴ സ്വദേശിയെ എൻഐഎ വിശദമായി ചോദ്യംചെയ്തു വരികയാണ്. ഐ.എസില്‍ ചേര്‍ന്ന മലയാളി അബ്ദുല്‍ റഷീദുമായും ഈ വ്യക്തിക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തി. കണ്ണൂര്‍ കനകമല രഹസ്യയോഗക്കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങളിലേക്ക് പൊലീസ് എത്തിയത്. ഇതോടൊപ്പം രണ്ട് കോയമ്പത്തൂർ സ്വദേശികളെയും ചോദ്യംചെയ്തു.
Advertisement