വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ മാവോയിസ്റ്റ് അനുകൂല സ്റ്ററുകളും,ലഘുലേഖകളും,ബാനറുകളും പ്രത്യക്ഷപ്പെട്ടു.പ്രദേശത്തെ ഒരു കടയുടെ ഭിത്തിയിലാണ് ബാനറുകൾ പതിപ്പിച്ചിരിക്കുന്നത്. നിലമ്പൂരിൽ കൊല്ലപ്പെട്ട കുപ്പുദേവരാജിൻറെയും, അജിതയുടെയും ആശയങ്ങൾ പിന്തുടരാൻ പോസ്റ്റർ ആഹ്വാനം ചെയ്യുന്നു. മാവോയിസ്റ്റ് മുഖപത്രമായ കാട്ടുതീയുടെ ലഘുലേഖകളും സമീപത്ത് കണ്ടെത്തി. പൊലീസ് ഇവ നീക്കം ചെയ്തു. പ്രദേശത്ത് തിരിച്ചിൽ നടത്തി.
Advertisement