E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയെന്ന ഗവര്‍ണറുടെ ട്വീറ്റിനെതിരെ കോടിയേരി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയെന്ന ഗവര്‍ണറുടെ ട്വീറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗവര്‍ണറുടെ നടപടി ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു. ഗവർണർക്കും സീതാറാം യെച്ചൂരിക്കുമെതിരെ ഉയർന്ന വിമർശനങ്ങൾക്ക് സി.പി.എം സംസ്ഥാനസമിതിയിൽ ഇന്ന് കോടിയേരിയും എസ്.രാമചന്ദ്രൻപിള്ളയും മറുപടി നൽകും. 

ഗവർണർക്കെതിരെ സി.പി.എം സംസ്ഥാനസമിതിയിൽ ഉയർന്ന വിമർശനങ്ങൾ തന്നെയാണ് ദേശാഭിമാനിയിലൂടെ കോടിയേരി ബാലകൃഷ്ണനും മുന്നോട്ടുവെക്കുന്നത്. സി.പി.എം ബി.ജെ.പി സംഘർഷത്തിൽ സമാധാനം ഉറപ്പുവരുത്താനുള്ള ഗവർണറുടെ ഇടപെടലുകളെ സർക്കാരിനെതിരായ യുദ്ധപ്രഖ്യാപനമായി കാണേണ്ടതില്ലെന്ന് അദ്ദേഹം പറയുന്നു. അതുകൊണ്ടാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും ഗവർണറും ഭിന്നതയില്ലാതെ ഇടപെട്ടത്. ക്രമസമാധാനമെന്നത് സംസ്ഥാന സർക്കാരിന്റെ അധികാരപരിധിയിൽ വരുന്ന വിഷയമാണ്. അതിൽ തലയിടാൻ ആരേയും അനുവദിക്കില്ല. ഈ വിഷയത്തിൽ ഉപദേശകന്റെ വേഷം മാത്രമാണ് ഗവർണർക്കുള്ളതെന്നും കോടിയേരി തുറന്നടിക്കുന്നു. മുഖ്യമന്ത്രി രാജ്ഭവനിൽ എത്താതിരുന്നെങ്കിൽ അത് സൃഷ്ടിക്കുന്ന വിവാദം ചെറുതാകില്ലായിരുന്നു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ഗൗരവപൂർണവും സൗഹാർദപരവുമായിരുന്നു. എന്നാൽ ഇതിനുശേഷം മുഖ്യമന്ത്രിയെ രാജ്ഭവനിൽ വിളിച്ചുവരുത്തിയെന്ന് ഗവർണർ ട്വീറ്റ് ചെയ്തത് ജനാധിപത്യവ്യവസ്ഥയേയും ഫെഡറൽ സംവിധാനത്തേയും ദുർബലപ്പെടുത്തുന്ന സമീപനമായിപ്പോയി. അത്തരമൊരു ട്വിറ്റർ സന്ദേശം ഗവർണർ ഒഴിവാക്കേണ്ടതായിരുന്നുവെന്നും കോടിയേരി വിമർശിക്കുന്നു.