എറണാകുളം ജനറൽ ആശുപത്രിക്കായി യു.കെയിൽനിന്ന് ഇറക്കുമതി ചെയ്ത ലീനിയർ ആക്സിലേറ്റർ ജി.എസ്.ടിയിൽ കുരുങ്ങി. ഏഴ് കോടി വിലമതിക്കുന്ന ഉപകരണത്തിന് 1.4 കോടി രൂപയാണ് ജി.എസ്.ടി. നികുതി അടയ്ക്കുന്നത് സംബന്ധിച്ച് വ്യക്തതയില്ലാതായതോടെ കോടികളുടെ ഉപകരണം കൊച്ചി തുറമുഖത്തിരുപ്പാണ്. തുറമുഖത്തുനിന്ന് ഉടനടി ഉപകരണം മാറ്റിയില്ലെങ്കിൽ വാടകയിനത്തിലും വൻതുക നൽകേണ്ടിവരും.
Advertisement