വീടിന്റെ ഭിത്തി ഇടിഞ്ഞുവീണ് സമീപവാസിയായ വയോധിക മരിച്ചു. അത്തിക്കയം കുടമുരുട്ടി ആനന്ദ വിലാസത്തിൽ പരേതനായ ദാമോദരന്റെ ഭാര്യ പൊന്നമ്മ (85) ആണ് മരിച്ചത്. ഇന്നലെ സന്ധ്യക്ക് മഴ സമയത്ത് അടഞ്ഞു കിടന്ന വീടിന്റെ വരാന്തയിൽ കയറി നിന്നതായിരുന്നു പൊന്നമ്മ എന്നാണ് നിഗമനം. ഭിത്തി ഇടിഞ്ഞുവീണതറിഞ്ഞ് ആളുകൾ ഓടിക്കൂടിയെങ്കിലും ഭിത്തിക്കടയിൽ പൊന്നമ്മ പെട്ടതായി മനസിലാക്കിയിരുന്നില്ല. ഇന്നു രാവിലെ മണ്ണെല്ലാം ഒലിച്ചുപോയ ശേഷം ഇവരുടെ കൈ ഭിത്തിക്കു പുറത്തു കാണുകയായിരുന്നു. തുടർന്ന് ഭിത്തിയുടെ ഭാഗങ്ങൾ മാറ്റിയപ്പോഴാണ് പൊന്നമ്മ അടിയിൽപ്പെട്ടിരുന്നതായി മനസിലാക്കുന്നത്.
Advertisement