കൊളംബോ ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യ ശക്തമായ നിലയില്‍. രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 384 റണ്‍സെടുത്തിട്ടുണ്ട്. 133 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയുടെ വിക്കറ്റാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്. 120 റണ്‍സുമായി അജിങ്ക്യ രഹാനെയും 18 റണ്‍സുമായി അശ്വിനുമാണ് ക്രീസില്‍. പൂജാരയുടെയും രഹാനയുടെയും സെഞ്ചുറികളാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്.
Advertisement