ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ആർമി മേജർ ഉൾപ്പെടെ രണ്ടു പേർ മരിച്ചു. ഒരു ജവാന് പരുക്കേറ്റു. ഷോപ്പിയാൻ മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ രാത്രി നടത്തിയ തിരച്ചിലിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. അതിനിടെ, കുൽഗാമിൽ പോലീസും സൈന്യവും നടത്തിയ തിരച്ചിലിൽ ആയുധങ്ങൾ കണ്ടെടുത്തു.
Advertisement