കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടല്‍. നിലവിലെ ക്രമസമാധാന നിലയെക്കുറിച്ചും അക്രമങ്ങള്‍ തടയാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും നാലാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും കമ്മിഷന് നിര്‍ദേശിച്ചു. തുടര്‍ച്ചയായുള്ള സംഘര്‍ഷങ്ങള്‍ സംസ്ഥാനത്തെ മോശം ക്രമസമാധാനനിലയുടെ സൂചനയാണെന്ന് കമ്മിഷന് നിരീക്ഷിച്ചു. സമാധാന പൂര്‍ണമായ ജീവിതം ഉറപ്പാക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും കമ്മിഷന് ചൂണ്ടിക്കാട്ടുന്നു
Advertisement