കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളെക്കുറിച്ച് ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗവതുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. എന്നാല്‍ ആദ്യം നിലപാട് വ്യക്തമാക്കേണ്ടതും ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കേണ്ടതും മോഹന്‍ ഭാഗവതാണെന്ന് യച്ചൂരി പറഞ്ഞു. കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ആര്‍എസ്എസ് തയ്യാറാകണം. ആര്‍എസ്എസിന്റെ വളര്‍ച്ചയില്‍ അസ്വസ്ഥതയുള്ള സിപിഎം അക്രമങ്ങള്‍ അഴിച്ചുവിടുകയാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും സീതാറാം യച്ചൂരി ഒരു ഇംഗ്ലീഷ് ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
Advertisement