സുരക്ഷാചെലവിനായി വന്‍തുക ആവശ്യപ്പെട്ട കര്‍ണാടക പൊലീസിന്റെ നടപടിക്കെതിരെ അബ്ദുല്‍ നാസര്‍ മഅദനി ഇന്ന് സുപ്രീംകോടതിയെ സമീപിക്കും. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅദനിക്ക് അനുമതി നല്കിയ ജസ്റ്റിസ് എസ്.എ.ബൊബഡെ അധ്യക്ഷനായ ബെഞ്ചിന് മുന്‍പിലാണ് പരാതി ബോധിപ്പിക്കുക. കേരളത്തിലേക്കുളള യാത്ര പ്രതിസന്ധിയിലാക്കാനാണ് കര്‍ണാടക സര്‍ക്കാരിന്റെ ശ്രമമെന്നാണ് മഅദനിയുടെ ആരോപണം. മുന്‍പ് കേരളത്തിലെത്തിയപ്പോള്‍ നാല് അംഗരക്ഷകര്‍ മാത്രമാണുണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ പത്തൊന്‍പത് പേരുടെ സംഘത്തെ നിയോഗിച്ചതെന്നും കോടതിയെ അറിയിക്കും. മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ് ആണ് മഅദനിക്ക് വേണ്ടി ഹാജരാകുന്നത്.
Advertisement