കെ.എസ്.ആർ.ടി.സിയിൽ പണിമുടക്കിയ ജീവനക്കാരെ സ്ഥലംമാറ്റി. പണിമുടക്കിനെത്തുടർന്ന് സർവീസുകൾ മുടങ്ങിയ കൊട്ടാരക്കര, കരുനാഗപ്പള്ളി, എറണാകുളം ഡിപ്പോകളിലെ എ.െഎ.ടി.യു.സി ബി.എം.എസ് യൂണിയനുകളിൽപെട്ടവരെയാണ് ദൂരസ്ഥലങ്ങളിലേക്ക് മാറ്റിയത്. സർവീസ് അയയ്ക്കുന്നതിൽ വീഴ്ച വരുത്തിയ കരുനാഗപ്പള്ളിയിലെ വെഹിക്കിൾ സൂപ്പർവൈസറേയും സ്ഥലംമാറ്റി. കൊട്ടാരക്കരയിൽ ഇരുപത്തിയൊന്നും കരുനാഗപ്പള്ളിയിൽ പതിനഞ്ചും എറണാകുളത്ത് പന്ത്രണ്ടും സർവീസുകളാണ് മുടങ്ങിയത്. ശമ്പളവും പെൻഷനും കൃത്യസമയത്ത് കൊടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു 24 മണിക്കൂർ പണിമുടക്ക്. അതേസമയം മുൻകൂർ നോട്ടീസ് നൽകിയാണ് പണിമുടക്കിയതെന്നും എന്നിട്ടും സ്ഥലം മാറ്റിയത് നീതീകരിക്കാനാകില്ലെന്നും യൂണിയൻ നേതാക്കൾ പറഞ്ഞു.
Advertisement